Art classes for
          Children, Adults &
          Senior Citizens
          WhatsApp and online live classes also available.

വരക്കാം വളരാം

നമ്മൾ എല്ലാവരും കുട്ടിക്കാലത്തു എന്തെങ്കിലുമൊക്കെ കുത്തിവരച്ചിരുന്നവരാണ്. ഒരു പക്ഷേ, അ, ആ, ഇ, ഈ... എന്നെഴുതി പഠിക്കാൻ തുടങ്ങിയതിനെക്കാൾ (മുൻപ്) നമ്മൾ പഠിച്ചത് പൂക്കളും, ചെടികളും, വീടും മലയുമൊക്കെ വരക്കാനാകും.

2 വയസ്സുമുതൽ നമ്മുടെ വീടിന്റെ ചുമരിലും പുസ്തകങ്ങളിലും കയ്യിൽകിട്ടുന്ന കടലാസുകഷ്ണ ങ്ങളിലുമായി തുടങ്ങിയ ആ കുത്തിവരകൾ പിന്നെ, എപ്പോഴാണ് നിന്നുപോയത്?

വളരെ കുറച് ആളുകൾ മാത്രം ഈ ഇഷ്ടം തുടർന്നുകൊണ്ടുപോകും, അതിൽ കോഴ്‌സുകൾ ചെയ്യും. ചിലർക്കത് വല്ലപ്പോഴുമുള്ള ഒരു ഇഷ്ടമായി മാത്രം മാറും. കൂടുതൽ പേരും ഇതെല്ലം മുഴുവനായും മറന്ന് വേറെ മേഖലകളിലേക്ക് എത്തിപ്പെടും.

വർഷങ്ങൾക്കിപ്പുറം സ്വന്തം മക്കൾക്ക് വേണ്ടി ഒരു ചിത്രം പേപ്പറിൽ കുത്തിവരക്കാൻ ശ്രമിക്കുമ്പോൾ ആയിരിക്കും പണ്ട് വരച്ച അതേ പൂവിലും, പൂമ്പാറ്റയിലും, കുന്നിലും, മലയിലും തന്നെയാണ് തങ്ങൾ ഇപ്പോളും നിൽക്കുന്നതെന്ന് അവർ മനസിലാക്കുക.

പണ്ട് ആ കുട്ടിയുടെ കുത്തിവരകൾക്ക് ചെറിയൊരു സപ്പോർട്ട് നല്കിയിരുന്നെകിൽ ഒരുപക്ഷെ ആ കുട്ടിയുടെ ഭാവി മറ്റെന്തോ ആകുമായിരുന്നു. നമ്മൾ ഇവിടെ 'കുത്തിവര' യിലൂടെ ശ്രമിക്കുന്നതും അത്തരത്തിലുള്ളൊരു പ്രോത്സാഹനമാണ്.

'കുത്തിവര' യിലൂടെ ഓരോ കുട്ടിയേയും നാളത്തെ വലിയൊരു ചിത്രകാരയോ/ചിത്രകാരനോ ആക്കുക മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. 'കുത്തിവര'യിൽ ചിലവഴിക്കുന്ന ഒരു മണിക്കൂർ സമയം അവരെ സ്വതന്ത്രമായി ചിന്തിക്കാനും, പുതിയത് എന്തെങ്കിലും കണ്ടുപിടിക്കാനും അതിൽ സന്തോഷം കണ്ടെത്താനും അവരെ പഠിപ്പിക്കുക, അവരുടെ ചുറ്റുപാടുകളെ ഒബ്സർവഷൻ ചെയ്യാൻ അവരറിയാതെ തന്നെ ശീലിപ്പിക്കുക എന്നതിലൂടെ അവരുടെ മറ്റുള്ള പഠനങ്ങളെ കൂടുതൽ രസകരവും, എളുപ്പവുമാക്കുക. അവരുടേതായ പുതിയൊരു ലോകം വളർത്തിയെടുക്കാൻ അവർ പോലുമാറിയതെ സഹായിക്കുക.

കുത്തിവരയിലേക്ക് സ്വാഗതം!

phone
Kutthivara Art School
Dreams Tower, AC road, Cherthala - Alleppey.